കുരിശിന്റെ വഴിയും മലകയറ്റവും നടത്തി
പുല്‍പ്പള്ളി: യേശുക്രിസ്തുവിന്റെ പീഢാ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്മ പുതുക്കിയും പാപപരിഹാരം തേടിയും വിശ്വാസികള്‍ പുതുഞായാറാഴ്ച്ച തീര്‍ത്ഥാടന കേന്ദ്രമായ ശിശുമല സെന്റ് തോമസ് കപ്പേളയിലേക്ക് കുരിശിന്റെ വഴിയിലും മലകയറ്റത്തിലും നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മലകയറ്റം. മലമുകളില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്ബാനക്കും ലദീഞ്ഞിനും ഫാ.ജോസ് തേക്കനാടിയും, ഫാ.ജോസ് കൊട്ടാരം എന്നിവര്‍ നേതൃത്വം നല്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ഭക്തര്‍ക്ക് കുരിശുമല കയറാന്‍ സൗകര്യം ഒരുക്കിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍