മീനങ്ങാടിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
മീനങ്ങാടി: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മീനങ്ങാടിയില്‍ വാഹന പാര്‍ക്കിംഗില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മീനങ്ങാടി പി.ബി.എം ഹോസ്പ്പിറ്റല്‍ മുതല്‍ 54 വരെയും, പനമരം റോഡില്‍ കെ.എസ്.ഇ.ബി വരെയും ഇന്ന് (03.042021 ശനി) രാവിലെ 6 മണി മുതല്‍ വൈകിട്ട് 5 വരെ റോഡിനിരുവശവും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 5 വരെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗും അനുവദിക്കുന്നതല്ലെന്ന് മീനങ്ങാടി പൊലീസ് സ്റ്റേഷന് ഓഫീസര്‍ സനല്‍ രാജ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍