ഗ്രാമങ്ങളില്‍ ശ്രദ്ധയൂന്നി സി.കെ ജാനുവിന്റെ പ്രചരണം പുരോഗമിക്കുന്നു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ ജാനുവിന്റെ ഇന്നത്തെ പര്യടനം തുടങ്ങിയത് പുല്‍പള്ളി പെരിക്കലൂരില്‍ നിന്നാണ്. ബിജെപി, ജെ.ആര്‍.പി, ബി.ഡി.ജെ.എസ്. നേതാക്കള്‍ക്കൊപ്പമായിരുന്നുഇന്നത്തെ പര്യടനം . പെരിക്കല്ലൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു സി.കെ. ജാനു സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തിയെ കുറിച്ചും സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരേണ്ടതിന്റെ ആവശ്യകതെയെയും പൊതുയോഗത്തില്‍ അവര്‍ സംസാരിച്ചു. പെരിക്കല്ലൂരിലെ ഓട്ടോ െ്രെഡവര്മാരോട് വോട്ടഭ്യര്‍ത്യചൈതിനു ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. തുടര്‍ന്ന്. പാടിച്ചിറ, മുള്ളന്‍കൊല്ലി, കാപ്പിസെറ്റ്, ചെറ്റപ്പാലം, പോക്കിരിമുക്ക് എന്നിവിടങ്ങളില്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു. ഉച്ച ഭക്ഷണത്തിനു ശേഷം കല്ലുവയല്‍, ഇരുളം, മണല്‍വയല്‍, പാപ്ലശ്ശേരി എന്നിവടങ്ങളിലെ സ്വീകരണ യോഗങ്ങള്‍ക്ക് ശേഷം വാകേരിയില്‍ നടന്ന സമാപന യോഗത്തില്‍ പങ്കെടുത്തു. സമാപനയോഗം ബിജെപി സംസ്ഥാന സമിതി അംഗം കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിനീഷ് വാകേരി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. പി. മധു പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍