OPEN NEWSER

Sunday 04. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

  എം.എസ് വിശ്വനാഥനെ സ്വീകരിക്കാന്‍ പാര്‍ട്ടിവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരും..!

  • S.Batheri
25 Mar 2021

 

പുല്‍പ്പള്ളി: ബത്തേരി നിയോജക മണ്ഡലം എല്‍.ഡി.എഫ്  സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനായി നടത്തുന്ന ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് കൂടുതല്‍ ആവേശവും കരുത്തും പകര്‍ന്നുകൊണ്ട് പുല്‍പ്പള്ളി പഞ്ചായത്തിലെ ആടിക്കൊല്ലി പ്രദേശത്തു നിന്നും കോണ്‍ഗ്രസ്സില്‍ നിന്ന് കൂട്ടരാജി വെച്ച് 15 ഓളം പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക് വന്നു. കഴിഞ്ഞ 10 വര്‍ഷമായി ബത്തേരി നിയോജക മണ്ഡം പ്രതിനിധീകരിക്കുന്ന ഐ.സി.ബാലകൃഷ്ണന്റെ  തൊഴിലാളി വര്‍ഗ്ഗത്തോടുള്ള അവഗണനയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂട്ടരാജിക്ക് ഒരുങ്ങിയതെന്ന് നേതാക്കള്‍ പറഞ്ഞു. കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയില്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ 10 വര്‍ഷമായി ഒരു വികസന പ്രവര്‍ത്തനവും കൊണ്ടുവരാന്‍  ഐ.സി.ബാലകൃഷ്ണന് സാധിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന വില്‍സന്‍ വേഴമ്പുതോട്ടില്‍, സാബു സെബാസ്റ്റ്യന്‍, അഖില്‍ പി ജോസഫ്, അഖില്‍ ജോര്‍ജ്, മൈക്കിള്‍ പന്തലാങ്കല്‍, മനീഷ് പി.എം, ബിന്ദു ഐസക്, ഡോളി ബെന്നി, ജോണി പുത്തന്‍പുരയ്ക്കല്‍, ഐസക് കൊച്ചു കുന്നുംപുറത്ത്, സണ്ണി പുത്തന്‍പുരയ്ക്കല്‍, മേരി മൈക്കിള്‍, മിനി മേജന്‍, ബെന്നി പുല്ലങ്കുന്നേല്‍, ജിന്‍സ് കൈത്തു കരോട്ട് എന്നിവരാണ് രാജിവെച്ച് സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആദിവാസി മേഖലയായ ചേകാടിയില്‍ നിന്നും രാവിലെ 8 മണിക്ക് ജാഥ ആരംഭിച്ചു.വിവിധ ഇടങ്ങളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ സ്വീകരിക്കാന്‍ കാത്തു നിന്നത്. വൈകിട്ട് 7 മണിയോടുകൂടി പുല്‍പ്പള്ളി പഞ്ചായത്തിലെ 30 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാപ്പി സെറ്റില്‍  രണ്ടാം ദിവസത്തെ ജാഥ അവസാനിക്കുമ്പോള്‍ ആവാലവൃന്ദം വരുന്ന ജനങ്ങളാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. എല്‍.ഡി.എഫ് നേതാക്കളായ വി.വി ബേബി, സുരേഷ് താളൂര്‍, കെ ശശാങ്കന്‍, ടി.ജെ ചാക്കോച്ചന്‍, ജോസ് പനമട, വിന്‍സണ്‍ നടുക്കണ്ടത്തില്‍, ബെന്നി കുറമ്പാല കോട്ട്, വീരേന്ദ്രകുമാര്‍ എന്നിവര്‍ ജാഥയെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
  • ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
  • കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി
  • അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു:മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
  • നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ
  • വാഹനാപകടം: യുവാവ് മരിച്ചു
  • മന്തട്ടിക്കുന്നിലെ വീട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവം; ലഹരി നല്‍കിയയാള്‍ പിടിയില്‍
  • മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
  • നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show