ഇന്ത്യാ രാജ്യം കര്‍ഷകരുടെതാണ്:പി.ടി ജോണ്‍
ബത്തേരി: ഇന്ത്യാ രാജ്യം കര്‍ഷകരുടെയും തൊഴിലാളികളുടെയുമാണെന്നും കാര്‍ഷിക മേഖലയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്ത് വികസനത്തിന് പാതയില്‍ മുന്നേറാന്‍ സാധിക്കൂവെന്നും ദേശീയ കര്‍ഷക കൂട്ടായ്മയുടെ സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ അഭിപ്രായപ്പെട്ടു. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമൂഹ്യസേവന വാരാചരണത്തിന് ഭാഗമായി സംഘടിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ.ഫാ.ജോയ് ഉള്ളാട്ടില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പലും സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡിയുമായ ഫാ.ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു.അധ്യാപകരായ ബാബു എം ടി, ഷെറിന്‍ ബേബി, ആഷിഷ് ബിനു , ഷിബില, രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍