മുത്തങ്ങയില്‍ പന്ത്രണ്ട് കിലോയോളം പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും കോട്ടയത്തേക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നും ഉടമസ്ഥന് ഇല്ലാത്തനിലയില്‍ 1200 പാക്കറ്റുകളിലായി സൂക്ഷിച്ച 12 കിലോയോളം നിരോധിത പുകയില ഉത്പ്പന്നം പിടികൂടി.പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര് പദ്മകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദനന്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, കെ.ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ ദേവ് സി.ജി, കെ.എ അര്ജുന്,ഇ ലക്ഷന്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഷാജു.എം, ബാലകൃഷ്ണന് കെ.ജി സുബീഷ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍