OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസില്‍  തുടരാനാവില്ല:  എം.എസ് വിശ്വനാഥന്‍

  • S.Batheri
08 Mar 2021

 

ബത്തേരി: ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസില്‍  തുടരാനാകില്ലെന്ന് എം.എസ് വിശ്വനാഥന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പും കലഹവും പാര്‍ട്ടിയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഡി.സി.സി പ്രസിഡണ്ട് കൂടിയായ സുല്‍ത്താന്‍ ബത്തേരി എംഎല്‍എയ്ക്ക്, ബത്തേരിയിലെ ഒരു വികസന പ്രശ്‌നങ്ങളുടെയും മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍, വലിയ അഴിമതിയാണ് നടക്കുന്നതെന്നും,അതിന്  കാരണക്കാര്‍ ജില്ലാനേതൃത്വം ആണെന്ന് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുപോലും, ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു വിശദീകരണം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടിന് നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മതനിരപേക്ഷത, സോഷ്യലിസം, സാമ്രാജ്യത്വ വിരുദ്ധത എന്നിവയുടെയെല്ലാം മുഖമുള്ള പ്രസ്ഥാനമായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കുകയും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയും  ചെയ്തിരിക്കുകയാണ്. രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും  മതനിരപേക്ഷതയ്ക്കും ഭീഷണിയായി മാറിയ ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പ് സംഘടിപ്പിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ പാളയത്തില്‍ ചേക്കേറുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിങ്ങള്‍ വോട്ടു ചെയ്യുകയാണെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എങ്കിലും തരണം, അല്ലാത്തപക്ഷം കോണ്‍ഗ്രസ് ജനപ്രതിനിധികളെ ബിജെപിക്കാര്‍ വിലക്കെടുക്കും എന്ന്  രാഹുല്‍ ഗാന്ധിക്ക് തന്നെ പറയേണ്ടി വന്ന ഗതികേടിലാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരായി 100 ദിവസമായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം തുടരുമ്പോഴും, ഡല്‍ഹിയില്‍ ശക്തമായി പ്രതിഷേധിക്കാന്‍ കഴിയാത്ത രാഹുല്‍ഗാന്ധി കര്‍ഷക അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരു ള്ള  കേരളത്തില്‍ വന്ന്  ട്രാക്ടര്‍ റാലി നടത്തുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. രാജ്യസ്‌നേഹിയായ ഒരു ജനാധിപത്യ വാദിക്കും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന  കേരളത്തിലെ ഇടതുപക്ഷ ഭരണം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരിക്കുകയാണ്. മഹാ ദുരന്തങ്ങള്‍ക്ക് നടുവിലും കേരളത്തിലെ ജനതയെ സംരക്ഷിച്ചു വന്ന പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍  അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം വച്ച് എതിര്‍ക്കുക എന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജ്യമെമ്പാടും കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുമ്പോള്‍  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ബിജെപി പരിശ്രമിക്കുമ്പോള്‍, ബിജെപിയുടെ  നിലപാടിന് കുട പിടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന, ഇടതുപക്ഷത്തെ രാജ്യമെമ്പാടും ശക്തിപ്പെടുത്തുക എന്നത്, ഏതൊരു രാജ്യസ്‌നേഹി യുടെയും കടമയാണ്

. കേരളത്തില്‍ എന്ത് വില കൊടുത്തും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ പോലും മടിയില്ലാത്തവരാണ് ഞങ്ങള്‍ എന്ന് കോണ്‍ഗ്രസ് തെളിയിക്കുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസ് അങ്ങേയറ്റം ജീര്‍ണ്ണ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

 

 ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെക്കും കലഹവും പാര്‍ട്ടിയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഡിസിസി പ്രസിഡണ്ട് കൂടിയായ സുല്‍ത്താന്‍ബത്തേരി എംഎല്‍എയ്ക്ക്, ബത്തേരിയിലെ ഒരു വികസന പ്രശ്‌നങ്ങളുടെയും മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍, വലിയ അഴിമതിയാണ് നടക്കുന്നതെന്നും,, അതിന്  കാരണക്കാര്‍ ജില്ലാനേതൃത്വം ആണെന്ന് കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുപോലും, ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു വിശദീകരണം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടിന് നാളിതുവരെ കഴിഞ്ഞിട്ടില്ല , ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് നയങ്ങളില്‍ മനംമടുത്താണ്, കെപിസിസി സെക്രട്ടറി പദവിയില്‍ തുടരുന്ന ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കാന്‍ തീരുമാനിച്ചതും, സാമ്രാജ്യത്വവിരുദ്ധ മതനിരപേക്ഷ ജനപക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും. കഴിഞ്ഞ മുനിസിപ്പല്‍  തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി യിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍  കൗണ്‍സിലര്‍ പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതുകയാണ് . അതുകൊണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം നിയമാനുസൃതമായി ഞാന്‍ രാജിവെക്കുകയും രാജിക്കത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് ഇന്നു രാവിലെ നല്‍കുകയും ചെയ്തു. എന്നെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആക്കാന്‍ പ്രവര്‍ത്തിച്ച എനിക്ക് വോട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി രേഖപ്പെടുത്താനുള്ള അവസരം ആയി ഞാന്‍ ഇതിനെ ഉപയോഗിക്കുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലക്ക്. നാടിന്റെ നന്മയ്ക്കുവേണ്ടി. സിപിഎമ്മിനോടും, ഇടതുപക്ഷത്തോടും ഒപ്പം  നിന്ന് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഇന്നലെവരെ ജനങ്ങള്‍ എനിക്കു നല്‍കിയ സഹകരണം തുടര്‍ന്നും ഉണ്ടാവണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍,, വി. വി ബേബി, സുരേഷ് താളൂര്‍, സി കെ സഹദേവന്‍, ബേബിവര്ഗീസ്, എം എസ് ഫെബിന്‍, പി കെ രാമചന്ദ്രന്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show