OPEN NEWSER

Friday 09. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡി.സി.സി പ്രസിഡണ്ട് വാക്ക് പാലിക്കണം: പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം 

  • S.Batheri
07 Mar 2021

പുല്‍പ്പള്ളി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനെന്ന പേരില്‍ പത്ത് ദിവസത്തേക്ക് മണ്ഡലം പ്രസിഡണ്ടിന്റെ താല്‍കാലിക ചുമതല മണ്ഡലം പ്രസിഡണ്ട് വി.എം പൗലോസിന് നല്‍കിയ ഡി.സി.സി പ്രസിഡണ്ടിന്റെ ഏകപക്ഷിയമായ നടപടി പ്രദേശത്തെ കോണ്‍ഗ്രസ് വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പുല്‍പ്പള്ളിയില്‍ ചേര്‍ന്ന പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിലയിരുത്തി. ഡി സി സി പ്രസിഡണ്ട് വാക്ക് പാലിച്ച് താല്‍കാലിക ചാര്‍ജ് നല്‍കിയ ആളിനെ ഒഴിവാക്കി തരണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗം ഡി.സി.സി ജന:സെക്രട്ടറി എന്‍.യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു.ഭുരിപക്ഷം ബൂത്ത് വാര്‍ഡ് പ്രസിഡണ്ടുമാരും, മണ്ഡലം ബ്ലോക്ക് ഭാരവാഹികളും പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍, വൈസ് പ്രസിഡണ്ട് ശോഭന സുകു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോളി നരിതുക്കില്‍, ശ്രീദേവി മുല്ലക്കല്‍, രാജു തോണിക്കടവ് രജിത്ര, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ സണ്ണി തോമസ്, കെ എല്‍ ജോണി, റെജി പുളിങ്കുന്നേല്‍, വിജെ കുര്യാച്ചന്‍, സി.പി കുര്യാക്കോസ്, സി.പി ജോയി, പി.ഡി ജോണി, മണി ഇല്യമ്പത്ത്, വാസുദേവന്‍, ടി.പി മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show