OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചു

  • Keralam
15 Feb 2021

തിരുവനന്തപുരം: പാചക വാതകത്തിന് വില വര്ധിപ്പിച്ചു. ആഭ്യന്തര ഗ്യാസിന് സിലണ്ടറിന് 50 രൂപയാണ് വര്ധിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മുതല് വില വര്ധനവ് നിലവില് വന്നു. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവര്ധനവാണിത്. ഫെബ്രുവരി നാലിന് മെട്രോ നഗരങ്ങളില് സബ്‌സിഡിയില്ലാത്ത എല്പിജി സിലിണ്ടറിന് 25 രൂപ വര്ധിപ്പിച്ചിരുന്നു. അതേസമയം, പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയില്‍ 89.15 രൂപയുമായി.  ഡീസലിന് തിരുവനന്തപുരത്ത് 85.14 രൂപയും കൊച്ചിയില്‍ 83.74 രൂപയുമാണ്. ഗ്രാമീണ മേഖലകളില് ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്ന്നാല് മാസങ്ങള്ക്കുള്ളില് പെട്രോള് വില നൂറിലേക്കെത്താന് സാധ്യതയേറെയാണ്

സംസ്ഥാനത്ത് തുടര്ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില ഉയര്‍ന്നത്. ആറു ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.33 രൂപയും വര്ധിച്ചു.

ക്രൂഡ് ഓയില് വിലയ്ക്ക് ആനുപാതികമായാണു വിലവര്ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില് വില കുത്തനെ ഇടിഞ്ഞ സമയങ്ങളില് ഇ ന്ധനവിലയില് കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് തങ്ങള്ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന് തയാറാകാ ത്തതും വിലവര്ധനയ്ക്കു കാരണമാകുന്നുണ്ട്.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show