മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആരംഭിച്ചു
മീനങ്ങാടി: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ എണ്പത്തിയൊന്രപതാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വടക്കന്‍ മേഖലാ തീര്‍ത്ഥയാത്ര ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പുണ്യ ശ്ളോകനായ ശാമുവേല്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്തായുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനക്ക് ശേഷം ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരമ്പുഴയില്‍ തീര്‍ത്ഥയാത്ര കണ്‍വീനര്‍ ബെന്നി ചിറ്റേത്തിന് പതാക കൈമാറി. ഫാ.ബാബു നീറ്റുംകര, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ.എല്‍ദോ അതിരമ്പുഴയില്‍, ഫാ.കെന്നി ജോണ്‍ മാരിയില്‍, ഫാ.ഷിബു കുറ്റിപറിച്ചേല്‍, ഫാ. അനൂപ് ചാത്തനാട്ടുകുടി, സാബു പുത്തയത്ത്, ബേസില്‍ കുളങ്ങാട്ടുകുഴി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍