OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.ജി.എം.ഒ.എ. വയനാട് ജില്ലാ പൊതുയോഗം പ്രമേയം പാസ്സാക്കി.

  • S.Batheri
04 Feb 2021

ബത്തേരി: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ട ര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. നിയുക്ത വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ പ്രമേയം പാസ്സാക്കി.  ബത്തേരിയില്‍ വെച്ചുചേര്‍ന്ന  പൊതുയോഗമാണ് ഐക്യകണ്ഡേനെ പ്രമേയം പാസ്സാക്കിയത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ മാനന്തവാടി ജില്ലാശുപത്രിയോ ബത്തേരി താലൂക്കാശുപത്രിയോ മറ്റു സ്ഥാപനങ്ങളോ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താനുള്ള  നീക്കത്തെ പ്രമേയം ശക്തമായി അപലപിച്ചു. ഇത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുമെന്നും അതിനാല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.കൂടാതെ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നും എളുപ്പത്തില്‍ സഞ്ചരിച്ചെത്താവുന്ന ഒരു സ്ഥലത്ത്, പുതിയതായി ഭൂമി കണ്ടെത്തി എല്ലാ സൗകര്യങ്ങളോടെയും മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതാണ് ഉചിതമെന്നും പ്രമേയം പറയുന്നു.പുതിയ ജില്ലാ പ്രസിഡന്റ്, ഡോ.കര്‍ണ്ണന്‍ ടി.കെ. (ഫിസിഷ്യന്‍, ബത്തേരി താലൂക്കാശുപത്രി) സെക്രട്ടറി, ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സീസ് ( സൈക്യാട്രിസ്റ്റ്, കല്പറ്റ ജനറലാശുപത്രി)  എന്നിവര്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, കെ.ജി.എം.ഒ.എ.സംസ്ഥാന സെക്രട്ടറി ഡോ.ടി.എന്‍. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show