OPEN NEWSER

Friday 25. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കരട് വിജ്ഞാപനം; ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ്

  • S.Batheri
04 Feb 2021

 

ബത്തേരി: പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി.സുല്‍ത്താന്‍ ബത്തേരിയെ പോലും ഭാവിയില്‍ ഇല്ലായ്മ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ വനം വകുപ്പുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പരിധി നിശ്ചയിക്കാനുള്ള മര്യാദപോലും വനം വകുപ്പ് കാണിച്ചില്ലെന്നും കാടും നാടും വേര്‍തിരിച്ച് വന സംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.പാവപ്പെട്ടവന് കുടിവെള്ളത്തിന് കിണറ് കുഴിക്കാന്‍ പോലും അനുവാദം നല്‍കാതെയല്ല വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടത്. പട്ടയാവകാശമുള്ള ഭൂമിയില്‍ ഒരു അധികാരവും ഇല്ലാതാക്കി  ക്രമേണ വനവിസ്തൃതി വര്‍ധിപ്പിക്കുകയെന്ന വലിയ ചതിയും ഇതിന് പിന്നിലുണ്ട്. പ്രാദേശിക ഭരണ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഏകാധിപത്യ രീതിയിലാണ്  ജനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ പോലും വനം വകുപ്പ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.പ്രസിഡന്റ് ഉമ്മര്‍കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,കെ എം വര്‍ഗീസ്,പി ഉസ്മാന്‍, ശ്രീജി ജോസഫ്, ജയ മുരളി, കെ വി ബാലന്‍, സി കെ ബഷീര്‍,ജേക്കബ് ആപ്പിള്‍, വിജയന്‍ നൂല്‍പ്പുഴ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show