OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനത്തില്‍ നിന്ന് പിന്മാറണം: മുസ്ലീം യൂത്ത്‌ലീഗ്.

  • S.Batheri
04 Feb 2021

 

ബത്തേരി: വയനാട് വന്യ ജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.വയനാട് ജില്ലയിലെ 6  വില്ലേജുകള്‍ക്കാണ് ഇത് ബാധമാകുന്നത്.ഈ വിജ്ഞാപനം ബത്തേരി  നിയോജക മണ്ഡലത്തെ തന്നെ ഇല്ലാതാകുന്നതാണ്. ബത്തേരി ,പുല്‍പ്പള്ളി തുടങ്ങിയ പ്രധാന ടൗണുകള്‍ വിജ്ഞാപനത്തോടെ ഇല്ലാതാകുന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും യൂത്ത് ലീഗ്.ഇങ്ങനെയൊരു കരട് വിജ്ഞാപനം കേന്ദ്രം ഇറക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുള്ളതായി കാണപ്പെടുകയാണ്.മോണിറ്ററിംഗ് കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഉണ്ട്.സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയില്ല എന്നും യൂത്ത്‌ലീഗ് ആരോപിച്ചു.

മെഡിക്കല്‍ കോളേജ്,റയില്‍വെ, രാത്രിയാത്ര നിരോധനം,ഗവ. കോളേജ് തുടങ്ങി ഒട്ടേറെ  പദ്ധതികള്‍ ഇരു സര്‍ക്കാറുകളും ഇല്ലാതാക്കി വയനാടിനെയും ബത്തേരിയേയും ഒറ്റപ്പെടുത്തുകയാണ്.മനുഷ്യ ജീവന് ഒരു തരത്തിലും വില കല്പിക്കാത്ത തീരുമാനങ്ങളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എടുത്തിട്ടുള്ളത്.ഈ വിജ്ഞാപനം നടപ്പിലായാല്‍ പതിനായിരക്കണക്കിന് ആളുകള്‍ നാട് വിട്ട് പോകേണ്ട അവസ്ഥയാണ്.ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണായി കരട് വിജ്ഞാപനം വന്ന  പ്രദേശങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും കേരള സര്‍ക്കാര്‍ ഈ വിജ്ഞാപനത്തിലുള്ള നയം വ്യക്തമാക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ സമരവുമായി യൂത്ത്‌ലീഗ് രംഗത്ത് ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.കരട്  വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് എല്ലാവരും ഒറ്റകെട്ടായി സമരവുമായി മുന്നോട്ട് വരണമെന്നും യൂത്ത്‌ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,നൗഷാദ് മംഗലശ്ശേരി,അസീസ് വേങ്ങൂര്‍,ഹാരിസ് ബനാന,അഷറഫ് അമ്പലവയല്‍, ജലീല്‍ ഇ പി,ഷബീര്‍ പി എം,ഷമീര്‍ മീനങ്ങാടി, റിയാസ് കൈനാട്ടി എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show