പൂച്ചെടികള്‍ നടീല്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: കരിമം നമ്മുടെ പുല്‍പ്പള്ളി ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ ഗ്രാമീണ റോഡുകള്‍ സൗന്ദര്യ വല്കരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ടൗണ്‍ മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഇരുഭാഗങ്ങളിലും 2500 ഓളം പൂച്ചെടികള്‍ നടീലിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന് നിര്‍വഹിച്ചു. ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ് കലേഷ്, ജിസ്റ മുനീര്‍, സുധാ നടരാജന്, മഞ്ജു ഷാക്കി, ബിജു ജോണ്‍, ഷിബു ,ലിയോ ടോം ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍