സ്‌കൂട്ടറില്‍ കടത്തിയ രണ്ടേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി ;രണ്ട് പേര്‍ അറസ്റ്റില്‍
ബത്തേരി: വയനാട് എക്‌സൈസ് ഇന്റലിജന്‍സും, ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ബത്തേരിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തികൊണ്ടുവരികയായിരുന്ന 2 കിലോ 200 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ ബത്തേരി വലിയപറമ്പില്‍ വീട്ടില്‍ ജൈസല്‍ (35), കൈപ്പഞ്ചേരി ചേനക്കല്‍ വീട്ടില്‍ സലാം (28) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 73 എ 9829 സ്‌കൂട്ടറും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ബത്തേരി ചുങ്കം മൈതാനിക്കുന്നു റോഡില്‍ കൈപ്പഞ്ചേരി ഭാഗത്തുവെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍