കോളേജ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിന്റെ വെബ്സൈറ്റ് ഉദ്ഘാടനം നഗരസഭാ ചെയര്മാന് ടി.കെ രമേശന് നിര്‍വ്വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് ഭരണസമിതി പ്രസിഡന്റ് പി ആര് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ സഹദേവന് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ കെ.പി റോയ്, ഭരണസമിതി വൈസ് പ്രസിഡന്റ് ബീന വിജയന്, ഡയറക്ടര്‍മാരായ അഡ്വ.സൂസന്, പ്രേമലത, കെ.സി യോഹന്നാന്, കണ്‍സല്‍ട്ടന്റ് സരുണ്‍ മാണി സെക്രട്ടറി സിജ സുരേന്ദ്രന്, ഡയറക്ടര്‍ കെ പി ശശി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍