OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികളെ കാണാന്‍ വീട്ടിലേക്ക്.! ; ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു 

  • S.Batheri
22 Jan 2021

പനമരം: കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അധ്യാപനം പുനരാരംഭിച്ചപ്പോള്‍ പത്താം ക്ലാസിലും,  പ്ലസ്ടുവിന് പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇതില്‍ ഭൂരിപക്ഷവും. ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി കോളനികളിലേക്ക് നേരിട്ട് ചെന്ന് വിദ്യാര്‍ത്ഥികളെ തിരികെ സ്‌കൂളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാതാപിതാക്കളെ കണ്ടു സംസാരിക്കുകയും വിദ്യാര്‍ത്ഥികളോട് നേരിട്ട് സംസാരിച്ചു അവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും കേട്ട് അതിനു പരിഹാരം കണ്ടെത്തി അവരെ തിരിച്ച് സ്‌കൂളുകള്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കുറുവച്ചാട്ട് കോളനിയില്‍ നടന്ന മാസ് ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. 

പ്രസ്തുത പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പനമരം  ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം.കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍  സജേഷ് സെബാസ്റ്റ്യന്‍ ,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈ. പ്രസി.നജീബ് കരണി, ഗ്രാമ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുനില്‍കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാദേവി, പി ടി എ വൈ. പ്രസിഡന്റ് സി. സുരേഷ് ബാബു, പ്രധാനാധ്യാപകന്‍ വി. മോഹനന്‍, ബി. ശകുന്തള ( നോഡല്‍ ഓഫീസര്‍) ജനമൈത്രി പോലീസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show