ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി
മീനങ്ങാടി: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ വനാട് ജില്ലാതല ഉദ്ഘാടനം നടത്തി. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യവുമായിവീടുകളിലെ സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. മീനങ്ങാടി ചീരാംകുന്നില്‍ നടന്ന പദ്ധതിയുടെ വിതരണോദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നുസ്റത്ത് അധ്യക്ഷയായിരുന്നു. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സജി പൗലോസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബേബി വര്‍ഗ്ഗീസ്,മീനങ്ങാടി കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ സജി ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ധന്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍