തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. വികാരി ഫാ.ജോസ് തേക്കനാടി കൊടി ഉയര്‍ത്തിയതോടെയാണ് തിരുനാളിന് തുടക്കമായത്. ജനുവരി 10 മുതല്‍ 15 വരെ തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 7.30 നും, 9.30 നും, വൈകിട്ട് 5 നും ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, ലദീഞ്ഞും, പ്രദക്ഷിണവും നടക്കും. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ ആഘോഷ പരിപാടികള്‍ പൂര്‍ണ്ണമായി ഒഴുവാക്കിയാണ് തിരുനാളാഘോഷമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍