ദുബായ്: പ്രവാസി യാദവ സേവാ സമിതി (പി.വൈ.എസ്.എസ്) യു.എ.ഇ ചാപ്റ്റര്‍ അല്‍ഖുസ് ദുബായില്‍ വെച്ച് 'സ്‌നേഹസംഗമം 2020' സംഘടിപ്പിച്ചു.പി.വൈ.എസ്.എസ് രക്ഷാധികാരി തല്ലി സന്തോഷ് കോഴിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മന്താല്‍ ഗിരീഷ് താഴെചൊവ്വ അധ്യക്ഷത വഹിച്ചു.പി.വൈ.എസ്.എസ് വൈസ് പ്രസിഡന്റ് രാജേഷ് എം.കെ മാനന്തവാടി,അംഗം പ്രസൂണ്‍ എം.എന്‍ കണ്ണൂര്‍, ട്രഷറര്‍ ബിജുരാജ് ടി.കെ കണ്ണൂര്‍, രാഹുല്‍ ബ്രിക്കാള്‍ കണ്ണൂര്‍,സന്തോഷ് (കോഴിക്കോട്) തുടങ്ങിയവര്‍ സംസാരിച്ചു.സംഗമത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.
അഭിപ്രായങ്ങൾ (Comments)