OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവാക്കളുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍

  • S.Batheri
11 Dec 2019

 

പുല്‍പ്പള്ളി:ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ പുല്‍പ്പള്ളി കേളക്കവലയില്‍ നടന്ന വാഹനാപകടം നാടിനെ ഞെട്ടിച്ചു.സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചെന്ന വാര്‍ത്ത പരന്നതോടെ ആശുപത്രിയിലേക്ക് ജനപ്രവാഹമായി.മരണപ്പെട്ടവരില്‍ ഒരാളായ പെരിക്കല്ലുര്‍ പഞ്ഞിമുക്ക് ബേബി  അനുജ ദമ്പതികളുടെ മകന്‍ അഖില്‍ (24) വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.രണ്ടാമനായ കോളേരി കാരമുള്ളില്‍ പ്രമചന്ദ്രന്‍ ജിനി ദമ്പതികളുടെ മകന്‍ ആദര്‍ശ് (22) പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാര്‍ത്ഥിയാണ്.  ഇന്ന് വൈകിട്ട് 3.30 യോടെ ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയ്ക്ക് വന്ന ബൈക്കും പുല്‍പ്പള്ളിയില്‍ നിന്ന് ഷെഡിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിഇടിച്ചത്. അപകടത്തില്‍ ബസിനടിയില്‍പെട്ട യുവാക്കളെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. അനുമോള്‍ അഖിലിന്റെ ഏക സഹോദരിയും, അനാമിക ആദര്‍ശിന്റെ സഹോദരിയുമാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
  • ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show