OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ.ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

  • General
03 Oct 2019

തിരുവനന്തപുരം:ലോകസമാധാനത്തിനായി 1000 വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുത്തതിന് 812 കി.മി. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്ചെയര്‍മാനുമായ ഡോ. ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ടപീസ് അംബാസിഡര്‍മാര്‍ ചേര്‍ന്ന് സമാധാനചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. രാഷ്ട്രപിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മാഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍, വേള്‍ഡ് പീസ്അംബാസിഡേഴ്‌സസ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കര്‍മ്മപഥത്തിലേക്ക് പ്രവേശിച്ചു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ജഡ്ജ് സ്വപ്നില്‍ ഡാങ്കരിക്കറില്‍ നിന്നും റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഡോ. ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി. സത്യം മാത്രമാണ് ശാശ്വതം. മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്നും സത്യം, സ്‌നേഹം സമാധാനം എന്നിവ കൂടിച്ചേരുമ്പോള്‍ മാത്രമേ മനുഷ്യരാശി ഏറ്റവുമധികം ആഗ്രഹിക്കുന്ന സന്തോഷം ലഭിക്കുകയുള്ളൂവെന്നും തദവസരത്തില്‍ ഡോ. ബോബി ചെമ്മണൂര്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി.

മഹാത്മാഗാന്ധി മുമ്പോട്ട് വെച്ച അഹിംസയുടെ പാതയില്‍ കൂടി സഞ്ചരിച്ചുകൊണ്ട് സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഒരു പുതിയ ഇന്ത്യയെവാര്‍ത്തെടുക്കുക എന്നതാണ് 'ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്‌സ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'നേഹം കൊണ്ട് ലോകം കീഴടക്കുക' എന്ന ഡോ. ബോബി ചെമ്മണ്ണൂരിന്റെ മുദ്രാവാക്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
  • തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പ്രതിയെ പോലീസ് തിരയുന്നു
  • ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show