OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയന്ത്രണംവിട്ട കാര്‍ പാലത്തിന് താഴേക്ക് പതിച്ചു;ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

  • Mananthavadi
06 Aug 2019

തോല്‍പ്പെട്ടി:മൈസൂര്‍ റൂട്ടില്‍ തോല്‍പ്പെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നായ്ക്കട്ടി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറോടിച്ചിരുന്ന ഗുരുവായൂര്‍ കോട്ടപ്പടി പുതുശ്ശേരി വീട്ടില്‍ മധു (55) മരിച്ചു. സഹയാത്രികരായ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ മമ്മിയൂര്‍ പുറക്കാട്ട് വിനോദ് (50), ചാവക്കാട് കോട്ടയില്‍ ശോഭി രവീന്ദ്രന്‍ (60) എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. ഇവരെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴസ് അംഗങ്ങളെത്തിയാണ് കാറില്‍കുടുങ്ങിക്കിടന്ന മധുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഏറെ നേരം സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആദ്യമാരും ശ്രദ്ധിച്ചില്ലെന്ന് പറയുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഒരു യാത്രക്കാരന്‍ ഇവര്‍ക്ക് സഹായവുമായെത്തിയത്.

കര്‍ണ്ണാടകയിലെ തിത്തുമത്തിയില്‍ നിന്നും തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് റോഡരികിലേക്ക് ചെന്ന് ഏറെ നേരം സഹായം അഭ്യര്‍ത്ഥിച്ചൂവെങ്കിലും ആരും വാഹനങ്ങള്‍ നിര്‍ത്തിയില്ല. അപകടത്തില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട വിനോദ് അടിവസ്ത്രം മാത്രം ധരിച്ച് നിന്നതിനാലായിരിക്കാം ആരും ശ്രദ്ധിക്കാതെ പോയതെന്ന് കരുതുന്നതായി വിനോദ് പറയുന്നു. തുടര്‍ന്ന് അത് വഴി വന്ന ഗുഡ്‌സ് െ്രെഡവര്‍ വാഹനം നിര്‍ത്ത് കാര്യം തിരക്കുകയും പിന്നീട് നാട്ടുകാരെ കൂട്ടിവന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനത്തില്‍ കുടുങ്ങിയ മധു മരിച്ചിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം ജില്ലാശുപത്രിയിലെത്തിച്ചത്. ഗുരുവായൂരിലെ അറിയപ്പെടുന്ന ശില്‍പിയാണ് മധുവെന്ന് വിനോദ് പറഞ്ഞു. ശാന്തയാണ് ഭാര്യ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show