OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം സമാപിച്ചു

  • Mananthavadi
29 Mar 2019

 

മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു.വ്യാഴാഴ്ച രാത്രി വിവിധ ക്ഷേത്രത്തില്‍ നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവില്‍ സംഗമിച്ചു.തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടുതറയിലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തി. താഴെക്കാവിലെ ഒപ്പനദര്‍ശനത്തിന് ശേഷം കോലംകൊറ (രുധിരക്കോലം) ചടങ്ങ് നടന്നു.പ്രതീകാത്മകമായി കാളി ദാരികനെ വധിച്ചതോടെ ഉത്സവത്തിന് പരിസമാപ്തിയായി.തുടര്‍ന്ന് ദേവിയുടെ തിരുവായുധമായ വാള്‍ പള്ളിയറ ക്ഷേത്രത്തിലേക്കും അവിടെ നിന്നും എടവക ജിനരാജതരകന്റെ വീട്ടിലേക്കും എഴുന്നള്ളിച്ചു.

മാര്‍ച്ച് 14 ന് പള്ളിയറവാള്‍ വള്ളിയൂര്‍ക്കാവിലേക്ക് എഴുന്നള്ളിച്ചതോടെയാണ് 15 ദിവസം നീണ്ടുനിന്ന ഉത്സവം തുടങ്ങിയത്. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെലേക്കാവിലും താഴെക്കാവിലുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ക്ക് ഉച്ചയ്ക്കും രാത്രിയും അന്നദാനം നല്‍കിയിരുന്നു. 

ക്ഷേത്രത്തില്‍ നടത്തിയ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. ഉത്സവം തുടങ്ങി ഏഴാംനാളാണ് ആരാട്ടുത്സവത്തിന് കൊടി ഉയര്‍ത്തിയത്. ഉത്സവം സമാപിച്ച് ഏഴാംനാള്‍ ഇനി കൊടിയിറക്കും.

 

ക്ഷേത്രത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, ക്ഷേത്രം  എക്‌സി. ഓഫീസര്‍ എം. മനോഹരന്‍, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹന്‍ദാസ്, ടി. രത്‌നാകരന്‍, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം. വേണുഗോപാല്‍, ജന. സെക്രട്ടറി പി.വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show