OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിന്റെ മണ്ണില്‍ നിന്നും രണ്ട് ഒളിമ്പ്യന്മാര്‍

  • Pravasi
21 Mar 2019

അബുദാബി:സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വയനാട് ജില്ലയും നേട്ടം കൊയ്തുചരിത്രത്തിലിടം നേടി.അബുദാബിയില്‍ നിന്ന് തിളക്കമാര്‍ന്ന നേട്ടവുമായി ഫാദര്‍  തേസ്സ സ്‌പെഷ്യല്‍ സ്‌കൂളിലെ പി.വി പൊന്നുവും വിമല്‍ ജോസും.അബുദാബിയില്‍ വെച്ചുനടന്ന പതിനഞ്ചാമത് ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 192 രാജ്യങ്ങള്‍ പങ്കെടുത്തു.ഏഴായിരത്തോളം താരങ്ങളാണ് അണിനിരന്നത്.280 കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇന്ത്യയെ പ്രതിനിധീകരിച്ചു.കേരളത്തില്‍ നിന്നുമായി 27 കായികതാരങ്ങളും 3 കോച്ചും പങ്കെടുത്തു.വയനാട് ജില്ലയില്‍ നിന്ന് പങ്കെടുത്ത ഏക താരങ്ങള്‍ ഇവര്‍ മാത്രമാണ്. പുരുഷമാരുടെ വോളിബോള്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ടീമിലെ അംഗമായ പി പൊന്നു കല്ലോടി ചൊവ സ്വദേശിയാണ്.2016 രാജസ്ഥാനില്‍ വെച്ച് നടന്ന ദേശീയ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു മിടുക്കനായ ഈ കായിക താരം.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വോളിബോള്‍ ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വിമല്‍ ജോസ് കോടഞ്ചേരി സ്വദേശിയാണ്.ഈ കായികതാരങ്ങള്‍ക്ക് മികവാര്‍ന്ന പരിശീലനം കൊടുത്തിരുന്നത് സ്‌കൂള്‍ അദ്ധ്യാപകനായ ജോബിന്‍ ജോസഫ്, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറായ ജിസ ഫ്രാന്‍സിസ് എന്നിവരാണ്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ ചിലവും വഹിച്ചുകൊണ്ട് മാനേജ്‌മെന്റും കുട്ടികളുടെ ഒപ്പമുണ്ട്.23 ആം തീയതി 2 30 ന് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന കേരള താരങ്ങള്‍ക്ക് കേരള ഗവണ്‍മെന്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സബ് എയ്ഡ് എന്നീ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കുന്നതാണ്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show