OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാവലിയില്‍ വന്‍ കഞ്ചാവ് വേട്ട ;30 കിലോ കഞ്ചാവ് പിടികൂടി; സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയില്‍ ;പ്രതിയെ കിട്ടിയില്ല

  • Mananthavadi
13 Jan 2019

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും ബാവലി ചെക് പോസ്റ്റ് മാര്‍ഗ്ഗം  കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടികൂടി. ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്‍ലിജന്‍സും എക്‌സൈസ്  ഇന്റലിജന്‍സ് ബ്യൂറോയും  ചേര്‍ന്നാണ്   പരിശോധന നടത്തിയത്.  ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി കൈ കാണിച്ചെങ്കിലും  വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് സ്‌ക്വാഡ് സി.ഐ യും സംഘവും   ഇന്റലിജന്‍സ് വിഭാഗവും കാട്ടിക്കുളം  ബാവലി റോഡില്‍  പരിശോധന നടത്തുന്നതിനിടയില്‍ കഞ്ചാവുമായി വാഹനത്തില്‍ വന്നവര്‍ വാഹനം ചേകാടി റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ണ്ടര കിലോയുടെ 12 പാക്കറ്റുകളിലായി, സീറ്റിലും ഡിക്കിയിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം ബൈരക്കുപ്പ ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ വാഹനത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.  ബൈരക്കുപ്പ, ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതെന്ന വിവരം നേരത്തെ തന്നെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമായി നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം 600 ഗ്രാം കഞ്ചാവുമായി കണ്ണൂര്‍  ഇരിട്ടി സ്വദേശികളായ രണ്ടു പേരുടെ പേരില്‍ എക്‌സൈസ് സ്‌ക്വാഡ് ടീം കേസെടുത്തിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തിയത്.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. സുനില്‍, പി.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show