വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.
          
            
                കമ്പളക്കാട്: കഴിഞ്ഞ തിങ്കളാഴ്ച കമ്പളക്കാട് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തലന്‍ ഹംസയുടെയും റസിയയുടെയും മകന്‍ ഷാഹുല്‍ റനീസ് (17) മരണപ്പെട്ടു. മീനങ്ങാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.റനീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് പിക്കപ്പ് വാഹനമിടിച്ചായിരുന്നു അപകടം സംഭവിച്ചത്.സഹോദരങ്ങള്‍:റസ്മില്‍,റിസ്‌വാന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
