OPEN NEWSER

Friday 03. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്  36 വര്‍ഷം തടവ് ;വിധി പണം തിരിമറി നടത്തിയ കേസില്‍

  • Kalpetta
26 Dec 2018

 

പണം തിരിമറി നടത്തിയ കേസില്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്കിനെ 36 വര്‍ഷം  തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം.ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത് . 26.6.1997 മുതല്‍ 11.2.2003 വരെയുള്ള കാലയളവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രതി എല്‍.ഡി.ക്ലര്‍ക്കായി ജോലി നോക്കി വരവേ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ജി.പി.എഫ്., താല്‍കാലിക അഡ്വാന്‍സ്, ലീവ് സറണ്ടര്‍ ,ഡി.എ. ,പി.സി.എ. കുടിശ്ശികകള്‍ ഉള്‍പ്പെടെ 84539 രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകള്‍ നശിപ്പിച്ചും പണാപഹരണം നടത്തി എന്നുള്ളതാണ് വിജിലന്‍സ് കേസ്. 

മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത് . 4.09.2000 മുതല്‍ 3.9.2001 വരെയുള്ള കാലയളവില്‍ 18079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും , 4.9.2001 മുതല്‍ 3.9.2002 വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000  രൂപ പിഴ ഒടുക്കുവാനും, 4.9.2002 മുതല്‍ 25.7.2003 വരെയുള്ള കാലയളവില്‍ 56980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000  രൂപ  പിഴ ഒടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത് .വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.മാര്‍ക്കോസ് ,എം .സുള്‍ഫിക്കര്‍ എന്നിവര്‍   അന്വേഷണം നടത്തി മുന്‍  ഡിവൈഎസ്പി കെ.കെ.അബ്ദുല്‍ ഹമീദ്  കുറ്റപത്രം സമര്‍പ്പിച്ച  കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍  ലീഗല്‍ അഡ്വൈസര്‍ ശൈലജന്‍  ഹാജരായി .

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ വയനാട് ജില്ലയില്‍
  • വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി
  • കാടും നാടും കണ്ണീരണിഞ്ഞു; ചേകാടിക്കാരുടെ പ്രിയപ്പെട്ട കാട്ടാന 'ലക്ഷ്മി' ചരിഞ്ഞു
  • ഓപ്പറേഷന്‍ തൂഫാന്‍; ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ 135 കേസുകള്‍; 148 പേര്‍ പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂലൈ 3ന് വയനാട് ജില്ലയില്‍; മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
  • സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒന്‍പത് ജില്ലകളില്‍ മുന്നറിയിപ്പ്
  • സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show