OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് മുങ്ങുന്ന യുവാവ് പിടിയില്‍

  • Kalpetta
21 Dec 2018

ക്രൈം ബ്രാഞ്ച് പോലീസ്  ഉദ്യോഗസ്ഥനാ ണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചും, ജോലി നല്‍കാമെന്നും പറഞ്ഞും സ്ത്രീകളെ വിശ്വസിപ്പിച്ചു സൂത്രത്തില്‍ പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് മുങ്ങിക്കളയുന്ന യുവാവിനെ കല്‍പ്പറ്റ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പോലീസ് സംഘം വലയിലാക്കി.കോഴിക്കോട് പുതുപ്പാടി അമ്പാട്ടുകാട്ടില്‍ വീട്ടില്‍ റെമിന്‍ ജോയി (33) യാണ് പിടിയിലായത്. ഇയ്യാള്‍ പടിഞ്ഞാറത്തറ മൈലാടുംകുന്നില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.ഇയ്യാള്‍ ജില്ലക്കകത്തും പുറത്തും സമാന തട്ടിപ്പുകള്‍ നടത്തുന്ന വിരുതനാണെന്ന് പോലീസ് വ്യക്തമാക്കി.കേരളത്തിലും പുറത്തും പല സ്ഥ ലങ്ങളില്‍ രഹസ്യ പോലീസ് ആണെന്നും താമസിക്കാന്‍ വീട് വേണമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം വ്യക്തികളെ പരിചയപ്പെടും. പിന്നീട് പോലീസില്‍ ജോലി നല്‍കാമെന്ന് പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ഘട്ടം ഘട്ടമായി  പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്നതാണ് ഇയ്യാളുടെ രീതി.  പണവും മറ്റും  തട്ടിയെടുത്ത ശേഷം മൊബൈല്‍ ഓഫ് ആക്കി മുങ്ങും .പരിചയപ്പെടുന്ന സ്ത്രീകളുടെ സിം കാര്‍ഡ്  ,മൊബൈല്‍ ഫോണ്‍, എ ടി എം  കാര്‍ഡ് എന്നിവ തന്ത്രപൂര്‍വ്വം ഇയ്യാള്‍ സ്വന്തമാക്കും. പിന്നീട് അതുപയോഗിച്ച് അടുത്ത ആളെ കണ്ടെത്തുന്നതാണ് രീതി.  ഓരോരുത്തരോടും വേറെ വേറെ വിലാസമാണ്  റെമിന്‍  പറഞ്ഞുകൊടുക്കുന്നത്.അത് കൊണ്ട് തന്നെ ഇയാളെ പിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.ഇയാളുടെ കയ്യില്‍ പോലീസ് എന്ന വ്യാജ രേഖകളും ഉണ്ടായിരുന്നു. പടിഞ്ഞാറത്തറ സ്വദേശിനിയെ ഇത്തരത്തില്‍ വഞ്ചിച്ച കേസിലാണ് ഇപ്പോള്‍ പ്രതി വലയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ കല്‍പ്പറ്റ, മീനങ്ങാടി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും സമാന പരാതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ എസ്.ഐ രാംജിത് പി.ജി,   അജികുമാര്‍ അബ്ദുല്‍ അസീസ് ,അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show