OPEN NEWSER

Friday 03. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാകം ചെയ്ത മീന്‍ കറിയില്‍  പിറ്റേദിവസം പുഴുവിനെ കണ്ടെത്തി; രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ സംഭവം

  • Mananthavadi
19 Nov 2018

 

പയ്യമ്പള്ളി സ്വദേശികളായ രണ്ട് പേര്‍ കഴിഞ്ഞദിവസം ചില്ലറവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ നെയ് മീന്‍ കറിവെച്ചതിന് ശേഷം ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടത്. രാവിലെ വാങ്ങി പച്ചമീന്‍ വെകുന്നേരം കറിവെച്ച് കഴിച്ചതിന് ശേഷം അവശേഷിച്ചത് രാവിലെ ഭക്ഷിക്കാനെടുത്തപ്പോഴാണ് ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയത്. ഇതേ സംഭവം കഴിഞ്ഞ രണ്ട് മാസത്തിനിടെ പുല്‍പ്പള്ളിയിലും തരുവണയിലും സംഭവിച്ചിരുന്നു. എന്നാല്‍ 100 ഡിഗ്രിക്ക് മേലെ താപത്തില്‍ പാകംചെയ്യുന്ന മീന്‍കറിയില്‍ പുഴുക്കളെങ്ങനെ പ്രത്യക്ഷപ്പെടുന്നൂവെന്നുള്ളത് ഉത്തരംകിട്ടാത്ത ചോദ്യമാകുന്നു.

മീന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത് ആരുംതന്നെ ആദ്യം വിശ്വസിച്ചിരുന്നില്ല. പുല്‍പ്പള്ളി കളനാടിക്കൊല്ലി നൂനൂറ്റില്‍ ബെന്നിയുടെ വീട്ടിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് അയിലക്കറിയില്‍ പുഴുവിനെ കണ്ടെത്തിയത്. ഒരുദിവസം രാവിലെ വാങ്ങിയ അയില അന്ന് തന്നെ കറിവെച്ച് കൂട്ടിയശേഷം അവശേഷിച്ച കറി പിറ്റേന്ന് രാവിലെ ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വീഡിയോ സഹിതം ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം. ബെന്നിയുടെ മകന്‍ പ്രസ്തുത വീഡിയോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടും ഭൂരിഭാഗം ആളുകളും അവിശ്വസിക്കുകയും മോശം കമന്റുകളിടുകയും ചെയ്തൂവെന്നുള്ളതാണ് വാസ്തവം. അതിനെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തരുവണ സ്വദേശിയുടെ വീട്ടിലും സമാന അനുഭവം ഉണ്ടായി. വീട്ടില്‍ വാങ്ങിയ നത്തെല്‍ കറിവെച്ച ശേഷം പിറ്റേന്ന് രാവിലെയെടുത്ത് നോക്കിയപ്പോള്‍ ചെറിയ പുഴുക്കളെ കാണുകയായിരുന്നു. തുടര്‍ന്ന് ഇവരും വീഡിയോ സഹിതം ഇക്കാര്യം പൊതുജന ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരുംതന്നെ വിശ്വസിച്ചില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. 

ഒടുവില്‍ കഴിഞ്ഞ ദിവസം പയ്യമ്പള്ളി സ്വദേശി സജിയുടെ വീട്ടില്‍ വാങ്ങിയ നെയ്മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. രാവിലെ വാങ്ങിയ മീന്‍ വൈകുന്നേരം കറിവെച്ച് കഴിച്ച ശേഷം അവശേഷിച്ച കറി പിറ്റേന്ന് രാവിലെ ഉപയോഗിക്കാനായെടുത്തപ്പോഴാണ് ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയത്. സജിയുടെ കൂടെ മീന്‍ വാങ്ങിയ അയല്‍വാസിക്കും സമാന അനുഭവം ഉണ്ടായി. 

മീന്‍ വാങ്ങുമ്പോഴോ മുറിച്ച ശേഷം ശുചിയാക്കുമ്പോഴോ കാണാത്ത പുഴുക്കളാണ് പിറ്റേന്ന് പ്രത്യക്ഷപ്പെടുന്നതെന്നുള്ളത് ഏറെ അവിശ്വസനീയമായ കാര്യം തന്നെയാണ്. 100 ഡിഗ്രീ സെല്‍ഷ്യസിന് മേലെ ചൂടാക്കി കറിവെക്കുന്ന മത്സ്യത്തില്‍ പുഴുവുണ്ടാകാന്‍ യാതൊരുവിധ സാധ്യതയുമില്ലെന്ന് ഏവരും വിശ്വസിക്കുമ്പോഴും മതിയായ തെളിവുകള്‍ സഹിതം അനുഭവസ്ഥര്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കുമ്പോള്‍ അത് വാര്‍ത്തയാക്കാതിരിക്കാന്‍ കഴിയുകയില്ല (വാര്‍ത്തയുടെ വീഡിയോയും ശ്രദ്ധിക്കുക) ഭക്ഷ്യസുരക്ഷ വകുപ്പിനും സാധാരണക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നുള്ളത് കൊണ്ട്തന്നെ ഇക്കാര്യം വേണ്ടത്ര ഗൗരവമായി കാണണമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു
  • കാഞ്ഞിരത്തിനാല്‍ ഭൂമി: കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
  • 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
  • എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000
  • ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.
  • ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി; ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
  • മൂടക്കൊല്ലി വനത്തില്‍ നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
  • ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണം: സി.അസൈനാര്‍; വയനാട് ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി;വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത്
  • തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show