OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പടിഞ്ഞാറത്തറയില്‍ വീണ്ടും മാവോ വാദികള്‍.

  • Kalpetta
09 Oct 2018

പടിഞ്ഞാറത്തറ; ബപ്പനം അംബേദ്കര്‍ കോളനിയില്‍ സായുധരായ നാലംഗ മാവോവാദി സംലമെത്തി.തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന മുതിര അമ്മദിന്റെ വീട്ടിലും തൊട്ടുത്ത കോളനിയിലെ ബാലന്റെ വീട്ടിലും മാവോവാദികളെത്തിയത്.ഒരു സ്ത്രീയുള്‍പ്പെടെയുള്ള സംഘമാണ് പട്ടാള വേഷമണിഞ്ഞെത്തിയത്.അമ്മദിന്റെ വീട്ടില്‍ ഇവര്‍ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു.ഒരാളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് മൂന്ന് പേര്‍ വീട്ടുകാരുമായി സംസാരിച്ചത്. പ്രദേശത്തെ ചില കച്ചവടക്കാരെക്കുറിച്ചന്വേഷിക്കുകയും തൊട്ടടുത്ത കടയില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങിനല്‍കാനാവശ്യപ്പെടുകയും ചെയ്തു.ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് കിലോയോളം അരിയും മറ്റ ്‌സാധനങ്ങളും ഭക്ഷണവും ഇവര്‍ പൊതിഞ്ഞെടുത്തു കൊണ്ടു പോയി.പിന്നീടാണ് ബാലന്റെ വീട്ടിലെത്തിയത്.ഇവിടെ നിന്നും ഒരു മണിക്കൂറോളം ടെലിവഷന്‍ കണ്ട ശേഷമാണ് അരി,പയര്‍, മുതിര,പഞ്ചസാര,ചായപ്പൊടി തുടങ്ങിയ സാധനങ്ങളുമെടുത്ത സംഘം കാട്ടിലേക്ക് മറഞ്ഞത്. രാത്രിയില്‍ വിവരം പുറത്തറിയിക്കരുതെന്നും രാവിലെ അറിയിച്ചോളാനും സംഘം വീട്ടുകാരോട് പറഞ്ഞിരുന്നു.മാവോ അനുകൂല ലഘുലേഖകള്‍ സംഘം ബാലന്റെ വീട്ടില്‍ നല്‍കുകയുണ്ടായി്.പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷനിലെ ലാന്റ് ഫോണ്‍ തകരാറിലായതിനാല്‍ രാവിലെ ഒരു പോലീസുകരാന്റെ മൊബൈല്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്.കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി.മൂന്ന് ദിവസം മുമ്പ് പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന തരിയോട് കരിങ്കണ്ണി എസ്‌റ്റേറ്റില്‍ മാവോ സംഘമെത്തിയിരുന്നു.പോലീസ് യു എ പി എ പ്രകാരം കേസെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show