OPEN NEWSER

Tuesday 06. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവറുടെ മനോധൈര്യം ഒഴിവാക്കിയത് വന്‍ ദുരന്തം 

  • Mananthavadi
30 Sep 2018

മാനന്തവാടി: ചുരമിറങ്ങവേ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ മനോധൈര്യം വന്‍ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാത്രി 7.45ന് മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസാണ് പാല്‍ച്ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനുമുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേ ബസിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം െ്രെഡവര്‍ അനുമോദിന് മനസിലായത്. മനസ്സാന്നിധ്യം വീണ്ടെടുത്ത െ്രെഡവര്‍ ബസ് ഇടത്തേക്ക് തിരിച്ച് മണ്‍തിട്ടയില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. ഇതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്.ബസിന്റെ ഇടതുഭാഗത്തെ  ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും ബസ് നില്‍ക്കാന്‍ കാരണമായി. 

രാത്രി 8.45നായിരുന്നു അപകടം. ബസ് െ്രെഡവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87  പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി. പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show