OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്

  • Ariyippukal
13 Sep 2018

2017-18 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്‌റു യുവ കേന്ദ്ര ജില്ലാസംസ്ഥാനദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു.  ജില്ലാ തല അവാര്‍ഡിന് പരിഗണിക്കുന്നതിന് വയനാട് നെഹ്‌റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്  ക്ലബ്ബുകളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു.  ആരോഗ്യം , പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാ പ്രവര്‍ത്തനം , സാമൂഹ്യ ബോധവല്‍ക്കരണം, തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയഅന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാകായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ 2017 ഏപ്രില്‍ 1  മുതല്‍ 2018 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന്  25000 രൂപയും പ്രശസ്തി പത്രവും നല്‍കും.  കൂടാതെ ഒരു ലക്ഷം രൂപയുടെ സംസ്ഥാന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്.  സംസ്ഥാന അവാര്‍ഡ് നേടുന്നപക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്യും.  ദേശീയ തലത്തില്‍ 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപയുടെ മൂന്ന് അവാര്‍ഡുകളാണ് നല്‍കുന്നത്. ജില്ലാതല അവാര്‍ഡിനുള്ള അപേക്ഷ സെപ്റ്റംബര്‍ 20 നകം സമര്‍പ്പിക്കം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ക്ലബ്ബ്കള്‍ ഈ വര്‍ഷം  അപേക്ഷിക്കേണ്ടതില്ല..  വിശദവിവരങ്ങളും അപേക്ഷ ഫോറവും നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍: 04936202330.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show