OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു; ഗുഹയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു.

  • Kalpetta
23 Aug 2018

അമ്പലവയല്‍: അമ്പുകുത്തി മലയിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു.ഒന്നാം ഗുഹാമുഖത്തോട് ചേര്‍ന്നാണ് കല്ല് അടര്‍ന്ന് വീണത്. ഈ ഭാഗത്ത് ഗുഹയ്ക്ക് പുറത്ത് പാറയില്‍ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളുടെ പ്രവേശനം എടക്കല്‍ ഡി.എം.സി താല്‍ക്കാലികമായി നിരോധിച്ചു.ഇന്നാണ് കല്ല് അടര്‍ന്ന് വീണത് ശ്രദ്ധയില്‍പ്പെട്ടതെന്നും കഴിഞ്ഞ ഏതെങ്കിലും ദിവസമായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നുമാണ് ഗുഹാ അധികൃതരുടെ നിഗമനം.ചെറിയ കല്ലാണ് അടര്‍ന്ന് വീണതെന്നും സംഭവം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും പുരാവസ്തു വകുപ്പ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിനുശേഷമേ ഗുഹ എന്നു തുറക്കുവെന്ന കാര്യം പറയാന്‍ കഴിയുകയുള്ളുവെന്നും ഗുഹാമാനേജര്‍ പറഞ്ഞു.അതേ സമയം മഴ ശക്തി പ്രാപിച്ചിരിന്ന സമയത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനിന്നിരുന്ന സമയത്ത് ഗുഹയോട് ചേര്‍ന്ന സംരക്ഷിത പ്രദേശത്ത് മരം മുറിയും ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ എതിര്‍ഭാഗത്ത് മലഞ്ചെരുവില്‍ ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും ഇളക്കി മാറ്റുന്ന പ്രവര്‍ത്തിയും സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show