OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി പരാതി

  • Mananthavadi
19 Jul 2018

മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസ്‌റ്റേറ്റിലെ താമസക്കാരായ 17 കാരിയും, പതിനാല്കാരിയുമായ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് ഊട്ടിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതിയുള്ളത്.  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പീഢനം,പീഢനശ്രമം,പോക്‌സോ,പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമ നിയമം മുതലായവയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജില്ലയിലെ രണ്ട് യുവാക്കളാണ് പ്രതികളെന്ന് സൂചനയുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.ജൂണ്‍ 16ന് കുട്ടികള്‍ താമസിച്ചു വന്നിരുന്ന എസ്‌റ്റേറ്റിലെത്തിയ രണ്ട് യുവാക്കള്‍ ഇരുവരേയും കാറില്‍ കയറ്റി ഊട്ടിയിലേക്ക് കൊണ്ട് പോകുകകയായിരുന്നൂവെന്നും അവിടെ ലോഡ്ജില്‍ മുറിയെടുത്തതിന് ശേഷം പീഢിപ്പിച്ചതായുമാണ് പരാതി. കോഴിക്കോട് സ്വദേശിയെന്ന് സൂചനയുള്ള 30 കാരന്‍ 17 കാരിയുമായി മൊബൈല്‍ വഴി അടുത്തശേഷമാണ് കുട്ടിയുടെ ബന്ധുവായ 14 കാരിയെ തന്റെ കൂട്ടുകാരനായ 24 കാരന് പരിചയപ്പെടുത്തിയതെന്നും അതിനുശേഷം യുവാക്കള്‍ ഇരുവരും മൊബൈലും മറ്റും വാങ്ങിത്തരാമെന്ന വ്യാജേനെ പെണ്‍കുട്ടികളെ കാറില്‍കയറ്റി കൊണ്ടുപോയതായുമാണ് പരാതി. തുടര്‍ന്ന് ഊട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം 17കാരിയെ പീഡിപ്പിച്ചതായും, 14കാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പിറ്റേദിവസം ഇരുവരേയും ബത്തേരിയില്‍ തിരികെ കൊണ്ടുവിട്ട ശേഷം യുവാക്കള്‍ കാറില്‍ കടന്നുകളഞ്ഞതായും പരാതിയില്‍പ്പറയുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയും, മൊഴിയുടെ അടിസ്ഥാനത്തില്‍ പീഢനം,പീഢനശ്രമം,പോക്‌സോ,എസ് സി എസ്ടി ആക്ട് തുടങ്ങിയവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കേസിന്റെ തുടരന്വേഷണ ചുമതല മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ്. മൊബൈല്‍ പോണ്‍ കോളുകളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show