OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പെയ്‌തൊഴിയാതെ വയനാട്..! കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായി 

  • Mananthavadi
10 Jul 2018

മാനന്തവാടി:വയനാട് ജില്ലയില്‍ രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. ഇന്ന് രാവിലെ പത്തര വരെയുള്ള കണക്കനുസരിച്ച് 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 92 കുടുംബങ്ങളിലെ 353 ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ 3 താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.ജില്ലയില്‍ മിക്കയിടങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. റോഡുകളില്‍ വെള്ളം കയറിയതുമൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്.

തൊണ്ടര്‍നാട്, വെള്ളമുണ്ട, തരിയോട്, എടവക, തവിഞ്ഞാല്‍, പനമരം, പുല്‍പ്പള്ളി, കോട്ടത്തറ, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായിരിക്കുന്നത്.വൈത്തിരി താലൂക്കില്‍ മാത്രമായി 6 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ 2 ക്യാമ്പുകളും തുറന്നിട്ടുണ്ട്.കാപ്പുവയല്‍ ഗവ.എല്‍പി, കരിങ്കുറ്റി ഗവ.ഹൈസ്‌ക്കൂള്‍, കോട്ടത്തറ ഗവ.ഹൈസ്‌ക്കൂള്‍, ഇ കെ നായനാര്‍ സാംസ്‌കാരിക നിലയം, തെക്കും തറ അമ്മ സഹായം യു പി സ്‌ക്കൂള്‍, മുണ്ടേരി ഗവ. ഹൈസ്‌ക്കൂള്‍ തുടങ്ങിയിടങ്ങളിലാന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. തോരാത്ത മഴയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show