OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദമ്പതികളുടെ കൊലപാതകം: പോലീസ് അന്വേഷണം ഊര്‍ജ്ജിതം ; 29 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു; ആറ് ഗ്രൂപ്പുകളായിതിരിഞ്ഞ് അന്വേഷണം

  • Mananthavadi
07 Jul 2018

വെള്ളമുണ്ടയില്‍ നവദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാനന്തവാടി ഡിവൈഎസ്പി എംകെ ദേവസ്യയുടെ നേതൃത്വത്തിലുള്ള 29 അംഗസംഘം ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്ന് വെള്ളമുണ്ട സ്‌റ്റേഷനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കൃത്യം നടന്ന വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. പരിസരവാസികളുടേയും ഇതരസംസ്ഥാന തൊഴിലാളികളുടേയും മൊഴിയും വിരലടയാളവുമെടുത്തിട്ടുണ്ട്.യുവദമ്പതികളുടെ ദാരുണ കൊലപാതകത്തിന് പിന്നില്‍ മോഷണം മാത്രമാണെന്ന് ഉറപ്പിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് സൂചന. ഫാത്തിമയുടെ ശരീരത്തുനിന്നും 9 പവന്‍ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും ഉമ്മറിന്റെ പോക്കറ്റിലുണ്ടായിരുന്ന മൂവായിരം രൂപ നഷ്ടപെട്ടിട്ടില്ല. മോഷണമാണെന്ന് വരുത്തി രക്ഷപെടാനുള്ള പ്രതികളുടെ

ആസുത്രിത നീക്കമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇരുവരുടേയും തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ മുറിക്കുള്‍ വശം അലങ്കോലപ്പെടാതെയിരുന്നതിനാല്‍ ഉറക്കത്തിനിടെ ആക്രമിക്കപ്പെട്ടതായിരിക്കാനാണ് സാധ്യതയെന്നും അനുമാനിക്കുന്നു. ഒരേ ആയുധം കൊണ്ടാണ് രണ്ട് പേരെയും വധിച്ചതെന്ന് വ്യക്തമായാല്‍ ഒന്നിലധികം കൊലയാളികളുള്ള സാധ്യത തള്ളിക്കളയാം. അതിന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.  പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങളൊന്നുംതന്നെ അന്വേഷണപുരോഗതിയെ ബാധിക്കുമെന്നതിനാല്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

അന്വസംസ്ഥാന തോഴിലാളികളടക്കം  മതപഠനത്തിനായി വീട്ടിലെത്തുന്നതുമായി

ബന്ധപ്പെട്ട ചില തര്‍ക്കങ്ങല്‍ ഉമ്മറിന്റെ കുടുംബവും പ്രദേശവാസികളും

തമ്മിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപരാതികള്‍ വെള്ളമുണ്ട പോലീസ്

സ്‌റ്റേഷനില്‍ലഭിച്ചതുമാണ്. അതുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും

പോലീസ് പരിശോധിക്കുന്നുണ്ട് പ്രദേശത്തെ 100ലധികം ഇതരസംസ്ഥാന തോഴിലാളികളെ

 സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിരളടയാളമടക്കം ശേഖരിച്ചിട്ടുണ്ട്. വൈകിട്ടോടെ

വയനാട് എസ്പി ആര്‍ കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം

ചേര്‍ന്ന് അന്വേഷണ സംഘത്തെ രൂപികരിച്ചു. മാനന്തവാടി ഡിവൈഎസ്പി എംകെ ദേവസ്യയുടെനേതൃത്വത്തില്‍  മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഡി സുനില്‍, തിരുനെല്ലി, തലപ്പുഴ,വെള്ളമുണ്ട്,മാനന്തവാടി എസ്‌ഐമാര്‍ എന്നിവരടങ്ങുന്ന 29 അംഗസംഘം നാളെ മുതല്‍ ആറ് ഗ്രൂപ്പുകളായി അന്വേഷണം

തുടരും. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര!്ട്ടത്തിനുശേഷം വീട്ടിലെത്തിച്ച 

 ഉമ്മറിന്റെയും ഫാത്തിമയുടെയും മൃതദേഹങ്ങള്‍ വൈകുന്നേരം അഞ്ച് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂരിഞ്ഞി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show