OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി;വയനാടിനെ ഇന്ത്യയിലെ മികച്ച ജില്ലയാക്കും : ഡോ.വി.പി.ജോയ്;ഒഴിവാക്കിയെന്ന പ്രചരണം തെറ്റ്

  • Kalpetta
30 Jun 2018

കല്‍പ്പറ്റ:ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ മാനവ വികസന സൂചികയില്‍ വയനാട് ജില്ലയെ രാജ്യത്ത് ഒന്നാമതെത്തിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ കേന്ദ്ര പ്രഭാരി ഓഫീസറും വയനാട് ജില്ലയുടെ ചുമതലക്കാരനുമായ ഡോ. വി.പി ജോയ് പറഞ്ഞു. പദ്ധതി നടത്തിപ്പിന് മാര്‍ഗ നിര്‍ദേശം നല്‍കാനായി എ.പി.ജെ ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.  നീതി ആയോഗിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട സൈറ്റില്‍ റാങ്കിംഗ് ഡാറ്റ അപ് ലോഡ് ചെയ്യാത്തതു കൊണ്ടാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. അപ് ലോഡിംഗ് സംബന്ധിച്ച സാങ്കേതിക നിര്‍ദ്ദേശം നല്‍കനായി നീതി ആയോഗിന്റെ വിദഗ്ധര്‍ അടുത്ത ബുധനാഴ്ച്ച വയനാട്ടിലെത്തും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ 115 ജില്ലകളുടെ മാനവിക വികസന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് ജില്ല ഇപ്പോള്‍ തന്നെ മുന്നിലാണ്. ജില്ല പിന്നാക്കമായി നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ രാജ്യത്തെ മറ്റു ജില്ലകളെക്കാള്‍ മുകളിലെത്താന്‍ വയനാടിനു സാധിക്കും. 2022 - ഓടെ രാജ്യത്തെ പിന്നോക്ക ജില്ലകളെല്ലാം മുന്നിലെത്തുന്നതോടെ ഇന്ത്യയുടെ മാനവിക വികസന സൂചിക വികസിത രാജ്യങ്ങളൊടൊപ്പമെത്തിക്കാനാവുമെന്നും ഡോ. വി.പി ജോയ് പറഞ്ഞു. 

വയനാട് ജില്ലയില്‍ 60 ശതമാനത്തില്‍ താഴെ മാനവിക വികസന സൂചികയുള്ള മേഖലകള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക. തൊഴില്‍ വൈദഗ്ധ്യം, പോഷകഹാര കുറവ്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിനുശേഷം മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.

 

വിവിധ വകുപ്പുകള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ട മേഖലകള്‍ കണ്ടെത്തണമെന്ന് ഡോ. ജോയ് നിര്‍ദ്ദേശിച്ചു. വകുപ്പ് തലത്തല്‍ പരിഹരിക്കാനാത്ത പ്രശ്‌നങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്തും അല്ലാത്തവ സംസ്ഥാന തലത്തിലും പരിഹാരം കാണണം. ഓരോ തവണയും നീതി ആയോഗ് നിയോഗിക്കുന്ന വിദഗ്ധ സമിതി പ്രവര്‍ത്ത പുരോഗതി വിലയിരുത്തും. എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനീംഗ് ഓഫീസറാണ് ജില്ലയിലെ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം എ.എം. രാജു, ജെ.ഡി.സി പി.ജി വിജയകുമാര്‍, പ്ലാനിങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show