OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ജി.കെ.പി.എ കുവൈത്ത് ചാപ്റ്റര്‍  ഒന്നാം വാര്‍ഷികം ആഘോഷിച്ചു

  • Pravasi
29 Apr 2018

വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഗ്ലോബല്‍ കേരള പ്രവാസി അസ്സോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികാഘോഷം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ആഗോള സംഘടനയായ ജി.കെ.പി.എ യുടെ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറല്‍ സെക്രട്ടറി ഡോ.എസ് സോമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.തുടര്‍ന്ന് വിവിധ കാലാ മത്സരങ്ങളും പരിപാടികളും അരങ്ങേറി. കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ഗ്ലോബല്‍ ചെയര്‍മാനും ആയ മുബാറക്ക് കാമ്പ്രത്ത് ന്റെ  അധ്യക്ഷതയില്‍   വൈകിട്ട് 6 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ജനറല്‍ സെക്രട്ടറി റെജി ചിറയത്ത് പങ്കെടുത്തവരെ സ്വാഗതം ചെയ്തു , തുടര്‍ന്ന്  ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണന്‍ നിലവിളക്ക് കൊളുത്തി സാംസ്‌കാരിക  സമ്മേളനം  ഉത്ഘാടനം ചെയ്തു. പൊതുമാപ്പ് സേവനരംഗത്ത് ജി.കെ.പി.എ യുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അനുമോദിക്കുകയും വ്യത്യസ്തമായ ഐക്യസന്ദേശവുമായ വന്ന ഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വെസ്‌റ്റേണ്‍ യൂണിയന്‍ പ്രതിനിധി ദിനു യുടെ പ്രഥമ സുവനീര്‍ പ്രകാശനം ചെയ്തു. 

സാമൂഹിക സേവനരംഗത്തെ സംഭാവനകള്‍ക്ക് ജി.കെ.പി.എ മാഗ്‌നറ്റ് ടീം ലീഡര്‍മാരായ സലിം കൊമ്മേരി, ബഷീര്‍ ഉദിനൂര്‍ എന്നിവരെ ആദരിച്ചു. ജി.കെ.പി.എയുടെ രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. ലോക കേരള സഭാംഗങ്ങളും സാമൂഹികപ്രവര്‍ത്തകരുമായ സാം പൈനുംമൂട് , ബാബു ഫ്രാന്‍സിസ്‌കോ ,  സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജെനെറല്‍ സെക്രട്ടറി ഡോ: എസ് സോമന്‍ , നിയുക്ത പ്രസിഡന്റ് പ്രേംസന്‍ കായംകുളം , വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വതുകാടന്‍ , വനിതാ പ്രസിഡന്റ് ശോഭ നായര്‍, കോര്‍ അംഗം സൂസന്‍ മാത്യു , ട്രഷറര്‍ അനില്‍ ആനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രാസ്‌ക് പ്രസിഡണ്ട് ബിജു കടവി , കേരള അസോസിയേഷന്‍ ഭാരവാഹി മണിക്കുട്ടന്‍, സാമൂ ഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് (ജി.കെ.പി.എ) തുടങ്ങിയവടക്കം വിവിധ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍  സന്നിഹിതരായിരുന്നു പ്രോഗ്രാം കണ്‍വീനര്‍ എം കെ പ്രസന്നന്‍ നന്ദി അര്‍പ്പിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show