OPEN NEWSER

Friday 03. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരന്തമുള്‍ക്കൊള്ളാനാകാതെ കുടിയേറ്റ മേഖല;മകളെ രക്ഷിക്കുന്നതിനിടെ പിതാവും സഹോദരനുമുള്‍പ്പെടെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു 

  • General
25 Apr 2018

പുല്‍പ്പള്ളി ബന്ധുക്കളോടൊപ്പം കബനി നദിയിലെ മരക്കടവിന് സമീപത്തെ മഞ്ഞാടിക്കടവത്ത് പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍ വീണ മകളെ രക്ഷിക്കുന്നതിനിടെ അച്ഛനും മക്കളും മരിച്ചു.കബനിഗിരി ചക്കാലയ്ക്കല്‍ ബേബി എന്ന സ്‌ക്കറിയ (54),മക്കളായ അജിത്ത് സ്‌ക്കറിയ (24),ആനി സ്‌ക്കറിയ (18) എന്നിവരാണ് മരിച്ചത്.ഇവരുടെ കൂടെ യുണ്ടായിരുന്ന മൂന്നുപാലം പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍,മിഥുല,ഇവരുടെ ബന്ധുവായ ചുണ്ടേല്‍ കൊടിയില്‍ ജോണ്‍സണ്‍ന്റെ മകള്‍ അലീന എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.ഇവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നാടിനെ നടുക്കിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് പുല്‍പ്പള്ളിയിലെ കുടിയേറ്റ മേഖല.

 ഇന്ന് ഉച്ചയോടെ ബേബിയും മക്കളും ബന്ധുക്കളായ കുട്ടികളുമായി മഞ്ഞാടിക്കടവിലെ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ  ആനി കാല്‍ വഴുതി കയത്തില്‍ പെടുകയായിരുന്നു.തുടര്‍ന്ന് ആനിയെ രക്ഷിക്കുന്നതിനിറങ്ങിയെങ്കിലും എല്ലാവരും  കയത്തിലെ ചുഴിയില്‍ പെടുകയായിരുന്നു.മറ്റ് കുട്ടികള്‍ അലമുറയിട്ട് കരഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

 

ആദ്യ തിരച്ചലിലില്‍ അജിത്തിന്റെയും തുടര്‍ന്ന് സ്‌ക്കറിയയുടെയും മൂന്നാമതായി ആനിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.പുഴയില്‍ വെച്ച് തന്നെ മൂവരും മരണപ്പെട്ടിരുന്നു.മറ്റുള്ളവരെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബത്തേരി ഫയര്‍ഫോഴ്‌സും പുല്‍പ്പള്ളി പോലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.പുല്‍പ്പള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങള്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം,പുല്‍പ്പള്ളി സി.ഐ റെജീന ജോസ്,എസ്.ഐ ടി.പി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപ്ത്രിയിലെത്തിച്ചു.സ്‌കറിയ വിമുക്ത ഭടന്‍ കൂടിയാണ്. സർവ്വീസിൽ നിന്നും പെൻഷൻ പറ്റിയ ശേഷം മാനന്തവാടി എസ്.ബി.ടി ബാങ്കിലടക്കം സെക്യൂരിറ്റി ജീവനക്കാരനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് പൂർണ്ണമായും കാർഷിക രംഗത്ത് സജീവമാകുകയായിരുന്നു.

അപകടത്തില്‍പെട്ട കുട്ടികളില്‍ നിന്ും 6 പേര്‍ മാത്രമേ കൂട്ടത്തില്‍ ഉണ്ടായിരുന്നൂവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

 

അപകട വിവരം കേട്ടറിഞ്ഞ് മൃതദേഹം സൂക്ഷിച്ച പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.തുടര്‍ന്ന് കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം,ബത്തേരി തഹസിദാര്‍ എ.ജെ അബ്രഹാം,പുല്‍പ്പള്ളി സി.ഐ റെജീന ജോസ്,എസ്.ഐ ടി.പി മാത്യും ,ബത്തേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എം കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ആയച്ചൂവെങ്കിലും സമയം വൈകിയതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റുകയായിരുന്നു.ഒരുകുടുംബത്തിലെ മൂന്നു പേരുടെ മരണം താങ്ങാനാവാത്ത് അവസ്ഥയിലാണ് കുടിയേറ്റ ഗ്രാമം.നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 4 മണിയോടെ കബനിഗിരി സെന്റ് മേ്‌രീസ് പള്ളി സെമിത്തേരില്‍ സംസ്‌ക്കരിക്കു.ചക്കാലയ്ക്കല്‍ സ്‌ക്കറിയയുടെയും കുടുംബത്തിന്റെയും നിര്യാണത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,കെ.പി.സി സെക്രട്ടരി കെ.കെ അബ്രഹാം,കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ്,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തി പ്രസിഡന്റ് ബിന്ദു പ്രകാശ്,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു
  • കാഞ്ഞിരത്തിനാല്‍ ഭൂമി: കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
  • 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
  • എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000
  • ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.
  • ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി; ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
  • മൂടക്കൊല്ലി വനത്തില്‍ നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
  • ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണം: സി.അസൈനാര്‍; വയനാട് ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി;വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത്
  • തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show