മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പേര് അറസ്റ്റില്‍ ; പിടിയിലായവരില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയും
കല്‍പ്പറ്റ: വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ ഷോപ്പ് ഉടമയടക്കം രണ്ട് പേര് രണ്ട് വ്യത്യസ്ത കേസുകളിലായ് പിടിയിലായത്.ബൈക്കില്‍ മയക്കുമരുന്ന് വില്പന നടത്തിയ പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29) , മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ വൈത്തിരി ചേലക്കാട്ടില്‍ കെ.പി ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് നല്‍കുന്നവരാണ് ഇരുവരുമെന്ന് എക്സൈസ് അറിയിച്ചു.
ബൈക്കില്‍ മയക്കു മരുന്ന് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 20 നൈട്രസെപാം ഗുളികകളും 208 സ്പാസ്മോ പ്രോക്സിവോണ്‍ പ്ളസ് ഗുളികകളും പിടികൂടി. ഫൈസലില്‍ നിന്നും 70 നൈട്രസെപാം ഗുളികകളാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമാക്കിയാണ് ഇരുവരും മാരകമായ മയക്കുമരുന്ന് ഗുളികകള്‍ വില്പന നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കല്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. ടോമി, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. വിജയന്, കെ. രമേഷ്, എം.സി. ഷിജു, കെ. മനോഹരന്, സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.വി. ഏലിയാസ്, വീരാന്‍ കോയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍