മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; യുവമോര്‍ച്ച
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന മുഴുവന്‍ തസ്തികകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഇടത് സര്‍ക്കാരെന്നും ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് തസ്തികയില്‍ പഞ്ചായത്തുകളില്‍ മാത്രം പതിനഞ്ചോളം ഒഴിവുകളുണ്ട് എന്നാല്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ തയ്യാറായിട്ടില്ലെന്നും യുവമോര്‍ച്ച ആരോപിച്ചു.ഈ മാസം ഈ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിയമനം നടത്താത്ത സര്‍ക്കാര്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ലക്ഷങ്ങളാണ് പൊടിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പ് നല്കി. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു.പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, അരുണ്‍ കെ.കെ., വിപിന്‍ദാസ്, ധന്യരാമന്‍, ഉദിഷ എ.പി, രാജീവ് എം.ആര്, രമേശ് കുഴിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍