ഹജ്ജും ഉംറയും ജീവിത രീതികളെ മാറ്റുന്നതാവണം:ഷരീഫ് ഹുസൈന് ഹുദവി മാവൂര്‍
കമ്പളക്കാട്: ഹജ്ജും ഉംറയും ഏതൊരു വിശ്വാസിയുടെയും സ്വപ്നമാണെന്നും നിലവിലെ ജീവിതരീതികളില്‍ നിന്ന് മനുഷ്യന് മാറി ആത്മീയമായി മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കുന്ന മഹത് കര്മ്മങ്ങളാണിവയെന്നും ഷരീഫ് ഹുസൈന് ഹുദവി മാവൂര്‍ പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലായി മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളില്‍ ഉംറ കര്‍മ്മത്തിനു വേണ്ടി പുറപ്പെടുന്നവര്‍ക്കായി അല്‍ രിഫാഈ ഗ്രൂപ്പ് കമ്പളക്കാട് നടത്തിയ ഉംറ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാലിഹ് അന്‍വരി കാപ്പ് അദ്ധ്യക്ഷനായിരുന്നു. മുജീബ് ഫൈസി കമ്പളക്കാട് നേതൃത്വം നല്കി. അലി ദാരിമി, സൈനുല്‍ ആബിദ് ദാരിമി, ജാഫര്‍ ഹൈതമി, സാജിദ് ബാഖവി, വി.യൂസഫ്, ഇല്യാസ് ഹാജി എന്നിവര്‍ സംസാരിച്ചു. അമീര്‍ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ഡയറക്ടര്‍ മുഹമ്മദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍