എടവക പ്രാഥമിക ആരോഗ്യകേന്ദ്രം കായകല്‍പ്പം അവാര്‍ഡ് ഏറ്റുവാങ്ങി
എടവക:2017-18 ലെ കായകല്‍പ്പം അവാര്‍ഡ് എടവക ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ലഭിച്ചു.സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വവും ശുചിത്വപരിപാലനം അണുബാധനിയന്ത്രണം തുടങ്ങിയകാര്യങ്ങള്‍ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കായകല്‍പ്പ പുരസ്ക്കാരം.സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ രോഗി സൗഹൃദമാക്കുക ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.രണ്ട് ലക്ഷം രൂപയും പ്രശക്തിപത്രവും അടങ്ങിയ അവാര്‍ഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജന്,ഭരണസമിതി അംഗങ്ങള്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നു പുരസ്കാരം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍