അംഗണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
മാനന്തവാടി:വയനാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2016-17ല്‍ ഉള്‍പ്പെടുത്തി എടവക പഞ്ചായത്തിലനുവദിച്ച എള്ളുമന്ദം മാതൃക അംഗണ്‍വാടി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് അധ്യക്ഷത വഹിച്ചു.താക്കോല്‍ദാന കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി നിര്‍വ്വഹിച്ചു. ആഷാ മെജോ, നജ്മുദ്ദീന് മുടമ്പത്ത്, ജില്‍സണ്‍ തൂപ്പുംകര, ആമിന അവറാന്, ബിന്ദു ജോണ്‍, എച്ച് .ബി. പ്രദീപ്, ബിനു കുന്നത്ത്, ഷേര്‍ലി, ബാലകൃഷ്ണന്, ടി.എം ഷാജന് എന്നിവര്‍ സംസാരിച്ചു.മുന്‍ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍