കൂടെയുണ്ട് മൂപ്പൈനാട് പദ്ധതി;മുച്ഛക്ര വാഹനങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: 'കൂടെയുണ്ട് മൂപ്പെനാട് 'പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മൂപ്പൈനാട് ഡിവിഷനിലെ നിരാലംബരും ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവരുമായ നാലോളം പേര്ക്ക്മുച്ഛക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.തിരുശെല്വ്വന് ഖദീജ വിജയന് പൗലോസ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം നല്‍കിയത്. ജീവിതയാത്രയില്‍ നമ്മോടൊപ്പം ഒടിയെത്തുവാന് ഒപ്പമുണ്ടാവണം എന്ന ലക്ഷ്യത്തോടെ ഉള്ള ഈ പദ്ധതി തുടര്‍ന്നും മുന്പോട്ട് പോകും എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് പറഞ്ഞു.വാര്‍ഡ് മെമ്പര്‍ യമുന അദ്ധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍