ഹരിതനിയമാവലി ശില്‍പ്പശാല നാളെ
മാനന്തവാടി:ഉത്തര കേരളത്തിലെ പ്രസിദ്ധമായ ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്ത ഉത്സവാഘോഷ പരിപാടികള്‍ മാനന്തവാടി നഗരസഭയുടെയും,ക്ഷേത്രം ഭരണ സമിതിയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സഹകരണത്തോടെ ഹരിത ചട്ടം പാലിച്ചുകൊണ്ട് നടത്തുന്നതിനുള്ള ഏകദിന ശില്‍പ്പശാല നാളെ (മാര്‍ച്ച് 8) രാവിലെ 10 മണി മുതല്‍ വള്ളിയൂര്‍ക്കാവ് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ വെച്ച് നടക്കും.വയനാട് സബ്ബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് അദ്ധ്യക്ഷതവഹിക്കും,സംസ്ഥാന ശുചിത്വമിഷന് സി.സി.ഡി.യു വിഷയാവതരണം നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍