കരിമരുന്ന് പ്രയോഗം; ലൈസന്‍സ് എടുക്കണം

സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെയും വെടിമരുന്ന് വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇല്ലാതെയും നടത്തുന്ന അനധികൃത വെടിമരുന്ന് പ്രദര്‍ശനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത് കണക്കിലെടുത്ത് ജില്ലയില്‍ വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളോടും ഉത്സവങ്ങളോടുമനുബന്ധിച്ച് നടത്തുന്ന വെടിമരുന്ന് പ്രദര്‍ശനം സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലാതെ നടത്താന്‍ പാടില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയും ലൈസന്‍സിലെ നിബന്ധനകള്‍ പാലിക്കാതെയും വെടിമരുന്ന് പ്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍