യു.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കല്‍പ്പറ്റ: കഴിഞ്ഞ ഏഴ് വര്‍ഷക്കാലം വികസനമുന്നേറ്റം നടത്തിയ യു.ഡി. എഫ് ഭരണസമിതിയെ ജെ.ഡി.യുവിനെ കൂട്ടുപിടിച്ച് ജനാധിപത്യം അട്ടിമറിച്ചാണ് എല്‍ ഡി എഫ് വിജയം നേടിയതെന്നാരോപിച്ച് യു ഡി എഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.സി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.പി പി ആലി, ടി ജെ ഐസക്, കെ കെ രാജേന്ദ്രന്, എ പി ഹമീദ്, കേയംതൊടി മുജീഹ്, മാടായി ലത്തീഫ്, പി ബീരാന്‍കോയ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സി കെ നാസര്‍, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, എസ് മണി, പി പി ഷൈജല്‍, പി വിനോജ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സന്തോഷ് കൈനാട്ടി, ഉമൈബ മൊയ്തീന്‍കുട്ടി, സരോജിനി, ശ്രീജ, പി ആയിഷ, കെ അജിത, ബിന്ദു പി ആര്, വി പി ശോശാമ്മ, ജെല്‍ത്രൂദ് ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍