ഭൗതിക സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെ നാം ഭയക്കണം: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മാനന്തവാടി:എല്ലാ വിധ ഭൗതികസൗകര്യങ്ങളും കൂടിക്കൊണ്ടിരിക്കുന്ന കാല ഘട്ടത്തില്‍ ഭൗതിക സുഖങ്ങളില്‍ അകപ്പെട്ട് നമുക്ക് പരലോകം നഷ്ടമാവുമോ എന്ന് നാം ഭയപ്പെടുകയും ചിന്തിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന്സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സുഖങ്ങള്‍ കൂടി വരുന്നതിനെ നാം ഭയപ്പെടണം.ഭൗതികലോകത്തെ ജീവിതത്തില്‍ വിശ്വാസത്തെ മുറുകെ പിടിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുകയും ചെയ്ത് പരലോകജീവിതം വിജയമാക്കാന്‍ നമ്മുക്ക് കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.മതം സംരക്ഷിക്കപ്പെടണമെങ്കില്‍ മതപണ്ഡിതരുടെ കൂട്ടായ്മവേണം
മുന്‍കാലങ്ങളിലേത് പോലെയല്ല ഇപ്പോള്‍ ഐടി യുഗത്തിലാണ് നാം ജീവിക്കുന്നത് അതിനാല്‍ മദ്രസകളിലെ പഠന നിലവാരമുയര്‍ത്താന്‍ കാലഘട്ടത്തിന് അനുസരിച്ച് ശൈലി മാറ്റാന്‍ നാം തയ്യാുറാവണം ഇതിനായി മദ്രസ അദ്ധ്യാപകരുടെയും പള്ളി ഇമാമുമാരുടെയ.ും ശമ്പളം കാലഘട്ടത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കാന്‍ മഹല്ലു കമ്മറ്റികള്‍ തയ്യാറാവണമെന്നും തങ്ങള്‍ പറഞ്ഞു. വളരെ മോശമായ കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും അതിനാല്‍ വിശ്വാസം ഹൃദയത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ നമ്മുക്ക് കഴിയണം.അഞ്ചാംപീടിക ഇഖാമത്തുദ്ധീന് സംഘം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍.മഹല്ല് പ്രസിഡണ്ട് വേരോട്ട് ആലിഹാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞായി ഉസ്മാന് എ കെ മമ്മൂട്ടി എന്നിവര്‍ സംബന്ധിച്ചു മഹല്ല് സിക്രട്ടറി കാഞ്ഞായി റഫീഖ് സ്വാഗതം പറഞ്ഞു.എം ഹസ്സന്് മുസല്യാര്‍ തലപ്പുഴ, പി ഹസ്സന് ഉസ്താദ് വെള്ളമുണ്ട, ഇബ്രാഹിം ഫൈസി വാളാട്, മഹല്ല്ഖത്തീബ് ബഷീര്‍ ഫൈസി,നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ വള്ളിയാട്ട്ഉസ്മാന്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി അബൂബക്കര്‍ ഫൈസി ,കെ ഉസ്മാന് എ കെ മമ്മൂട്ടി ,ശറഫുദ്ദീന്‍ അഞ്ചാംപീടിക ,അബ്ദുള്ള മുസ്ല്യാര്‍, കാഞ്ഞായി ഉസ്മാന്, എ കെ മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍